‘ചേട്ടൻ’ ഭഗത്

കേരള സാഹിത്യോത്സവത്തിനു  മുണ്ടുടുത്തു വന്നു തന്റെ നിഷ്കളങ്കമായ ചിരി കൊണ്ടും നർമ്മം നിറഞ്ഞ സംസാരത്തിലൂടെയും സദസ്സിന്റെ മനം കവർന്ന ചേതൻ ഭഗത് സോഷ്യൽ മീഡിയ കമ്മെന്റുകളിൽ പെട്ടെന്നാണ് ‘ചേട്ടൻ’ ഭഗത് ആയി മാറിയത്. ‘ഫൈവ് പോയിന്റ് സംവൺ’ എന്ന തന്റെ ആദ്യ പുസ്തകത്തിന്റെ എഡിറ്റിംഗിൽ സഹായിച്ച കേരളീയയായ ഷൈൻ ആൻ്റണിയുമായായിരുന്നു സംവാദം. സംവാദം എന്നതിനേക്കാൾ ഒരു സൗഹൃദ സംഭാഷണം എന്ന് പറയുന്നതാവും കൂടുതൽ ശരി.

താൻ ഒരിക്കലും ഒരു മികച്ച എഴുത്തുകാരൻ അല്ല, പക്ഷെ നന്നായി വിറ്റുപോകുന്ന പുസ്തകങ്ങളുടെ കഥാകൃത്താണ്. ‘നോട്ട് ദി ബേസ്ഡ് ഓതർ, ബട്ട് ഒൺലി എ ബേസ്ഡ് സെല്ലിങ് ഓതർ’. അതുകൊണ്ടു തന്നെ തന്റെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ താൻ വല്യ സാഹിത്യ പുരസ്‌കാരങ്ങൾ വാങ്ങിക്കും എന്ന് കരുതുന്നില്ല. ജനങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ എഴുതുന്ന എഴുത്തുകാരനായി തുടരും. അവന്റെ ഭാഷയിൽ പറഞ്ഞാൽ, തനിക്കൊരിക്കലും അത്താഴമേശയിലെ മികച്ച ഒരു കറി ആകാൻ പറ്റില്ല . പക്ഷെ താൻ തക്കാളി സോസ് പോലെ എല്ലാ അത്താഴമേശകളിലും ഉണ്ടാകും.

തന്റെ തുടക്ക കാലത്തും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യത്തെ പുസ്തകം അനേകം പ്രസാധകർക്കയച്ചു. ഭൂരിഭാഗം പേരും പുസ്തകത്തെ കൊള്ളില്ല എന്ന് പറഞ്ഞു നിഷേധിക്കുകയാണ് ചെയ്തത്. അതിനു കാരണം അരുന്ധതി റോയ് ആണെന്നു തോനുന്നു (ചിരിയോടെ). ആ കാലത്തു എല്ലാ പ്രസാധകരും മറ്റൊരു അരുന്ധതി റോയിക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇത് കൊണ്ടാണ് കേരളത്തിൽ വന്നു സംസാരിക്കാൻ ഞാൻ മടിക്കുന്നത്, ഇവിടെ നിറയെ അരുന്ധതി റോയെ പോലെയും ശശി തരൂരിനെ പോലെയുമുള്ള ബുദ്ധി ജീവികളാണ് .

രൂപയും  (ഒരു പ്രസാധകർ) കൊള്ളില്ല എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷെ അവർ എന്റെ എഴുത്തിൽ എന്തോ ഒരു പ്രത്യേകതയുണ്ട് എന്ന് വിശ്വസിച്ചു. എന്റെ പുസ്തകം നന്നാക്കാൻ ഉള്ള ഒരു അവസരം തന്നു. ഷൈനിയെ എനിക്ക് സഹായത്തിനായി ഉത്തരവാദിത്വപെടുത്തി. ഷൈനിയും കൊള്ളില്ല എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷെ അവർക്കു എന്റെ പുസ്തകത്തിലെ നർമ്മം ഇഷ്ടപ്പെട്ടു. അതാണെന്റെ ശക്തിയും പ്രത്യേകതയും എന്ന് പറഞ്ഞു തന്നു. കഴിയുമെങ്കിൽ ഈ പുസ്തകം കുറച്ചു കൂടി രസകരമാക്കാൻ പറഞ്ഞു, നർമ്മം ചാലിച്ചു തന്നെ . ഞാൻ ഏതാനം ആഴ്ചകൾക്കുള്ളിൽ തിരുത്തുകൾ വരുത്തിയ പുസ്തകം ഷൈനിയെ ഏല്പിക്കുകയും അവർക്കു അത് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

പക്ഷെ അതിനു ശേഷവും ജീവിതം അത്രയ്ക്ക് സുഖകരമായിരുന്നില്ല. പല വേദികളിലും പുസ്തകത്തെ കുറിച്ച് സംസാരിക്കാനുള്ള 3 മിനിറ്റ് നേരത്തിനായി കാത്തു നിന്നു. ഒന്നോ രണ്ടോ വര്ഷങ്ങള്ക്കു ശേഷമാണു പുസ്തകത്തിന് ആവശ്യത്തിന് വായനക്കാരും പ്രസിദ്ധിയും കിട്ടിയത്.

പലരുമെന്നെ ഭാഗ്യവാൻ എന്നും, പെട്ടെന്ന് പ്രസിദ്ധി നേടിയവൻ എന്നുമൊക്കെ വിളിക്കും. പക്ഷെ ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നത് 17 വർഷങ്ങൾ നീണ്ട പ്രയത്‌നങ്ങളുടെ ഭാഗമായാണ്. ഇനി വരാനുള്ള എഴുത്തുകാരോടും പറയാനുള്ളത് അതാണ്. പുറമെ നിന്നു കാണുന്ന വിജയങ്ങൾക്കു പിന്നിൽ ഒരുപാടു കഷ്ടപ്പാടും പ്രയത്‌നവുമുണ്ട്. ഒന്നും എളുപ്പമല്ല. ഈ കാലയളവിൽ ഭാര്യക്ക് ജോലി ഉണ്ടെന്നുള്ളതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകമായി.

ഒരു മുഴുനീള എഴുത്തുകാരൻ എന്ന നിലയ്ക്ക് ഞാൻ മറ്റു സംരംഭങ്ങളിലേക്കും കടന്നു. പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി, ഇത്തരം ചർച്ചകൾക്ക് പോയി, സിനിമയ്ക് സ്ക്രിപ്റ്റ് എഴുതി, നോൺ- ഫിക്ഷൻ പുസ്തകം രചിച്ചു ; അങ്ങനെ പലതും. ഇപ്പോഴും എനിക്ക് പറ്റാത്ത വെല്ലുവിളിയേറിയ വിഷയങ്ങളാണ് കഥകൾക്ക് തിരഞ്ഞെടുക്കാറ്. പ്രണയ പുസ്തകങ്ങളിൽ നിന്നു മാറി സഞ്ചരിച്ചു ഇത്തവണ ഒരു ത്രില്ലറുമായി വായനക്കാരുടെ മുൻപിലോട്ടു വരുന്നതും വെല്ലുവിളികൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

ഏതാനം ആഴ്ചകൾക്കുള്ളിൽ താൻ മനസ്സിൽ കണ്ടതിലും നന്നായി ആദ്യ പുസ്തകത്തെ രൂപാന്തരപ്പെടുത്തി തിരിച്ചു വന്ന ചേതനെ ഷൈനി ഇപ്പോഴും ആശ്ചര്യത്തോടെ ഓർക്കുന്നു. ഇങ്ങനെ ഉപദേശിച്ചു വിട്ട പലരും പിന്നീട് തിരിച്ചു വന്നിട്ടില്ല, വന്നാൽ തന്നെ പലരും മാറ്റങ്ങൾ ഇത്ര മനോഹരമായി നിർവഹിച്ചിട്ടില്ല. ചേതന്റെ ഏറ്റവും മികച്ച പുസ്തകമായി ഷൈനി കാണുന്നതും ആ പുസ്തകം തന്നെ. പിനീടുള്ള അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളുടെയും ആദ്യ വായനക്കാരിൽ ഒരാളായി വിമർശകയായി ഷൈനി അപ്പോഴും ഒപ്പം ഉണ്ടായിരുന്നു.

വിമർശകർ പറയുന്നത് പോലെ താനൊരിക്കലും ഹിന്ദി സിനിമകൾ മുന്നിൽ കണ്ടു കൊണ്ട് പുസ്തകങ്ങൾ എഴുതാറില്ലെന്നും ചേതൻ സംവാദത്തിന്റെ ഇടയ്ക്ക് വിശദീകരിച്ചു. 2 സ്റ്റേറ്റ്സ് എന്ന പുസ്തകത്തിന് ഒരു രണ്ടാം ഭാഗം എഴുതിയിരുന്നെങ്കിൽ തീർച്ചയായും അതൊരു സൂപ്പർ ഹിറ്റ് പുസ്തകവും സിനിമയും ആയേനെ. പക്ഷെ അത്തരം പരിചിതമായ വഴികൾ തന്നെ ഉത്സാഹപ്പെടുത്തുന്നില്ല. തനിക്കു പരിചയമില്ലാത്ത ത്രില്ലെർ പോലെയുള്ള ആഖ്യാന ശൈലികൾ തന്നെ ത്രസിപ്പികുന്നു. 2 വര്ഷം പണയപ്പെടുത്തി നമ്മൾ എഴുതുന്ന പുസ്തകങ്ങൾ ആദ്യം ആസ്വദിക്കേണ്ടത് നമ്മൾ തന്നെയാണ്. എനിക്ക് ആസ്വദിക്കാൻ പറ്റുന്ന കഥകളെ എന്നും എഴുതിയിട്ടുള്ളു, ഇനിയും അങ്ങനെയേ എഴുത്തു എന്നും അദ്ദേഹം പറഞ്ഞു.

 

%d bloggers like this: