നിഷേധത്തിൽ അല്പം ലാവണ്യം

നിഷേധത്തിന്റെ ലാവണ്യം എന്ന സംവാദത്തിൽ സി. രവിചന്ദ്രൻ ടി . വി അവതാരകനായ അഭിലാഷ് മോഹനുമായി ജാതി, സംവരണം, യുക്തിവാദം മുതലായ വിഷയങ്ങളെ കുറിച്ച്ച സംസാരിക്കുകയുണ്ടായി.

പ്രായോഗികമല്ല എന്ന് സദസ്സിലെ ചിലർക്കെങ്കിലും തോന്നിയ ചില പ്രസ്താവനകളാണ് സി. രവിചന്ദ്രൻ ഉന്നയിച്ചത്. ജാതി വേണ്ട എന്ന് ആര് പറഞ്ഞാലും നമുക്ക് തർക്കമില്ല. എന്നാൽ സംവരണം വേണ്ട എന്ന് പറഞ്ഞാലോ? സംവരണത്തിലൂടെ സമൂഹത്തിനു എന്തെങ്കിലും ഉന്നമനം ഉണ്ടായതായി അറിയില്ല. 70 വർഷത്തെ സംവരണം കൊണ്ട് ഒരു തുല്യതയും ഉറപ്പാക്കാൻ ഭരണകടനയ്യ്കൊ മാറി മാറി വരുന്ന സർകാറുകൾക്കോ സാധിച്ചിട്ടില്ല. അതുകൊണ്ടു സംവരണം നല്ലൊരു മാർഗമാണെന്നു തോനുന്നില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സംവരണം ഒരു പരിമിതപ്പെടുത്തലാണെന്നും ഇനിയങ്ങോട്ട് സംവരങ്ങളുടെ ആറാട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിലെ ചില വശങ്ങളിൽ ഞാൻ രവിചന്ദ്രനോടൊപ്പവും മറ്റു ചില വശങ്ങളിൽ സദസ്സിനോടൊപ്പവും ചേരുന്നു. തങ്ങൾ പിന്നോക്കമാണെന്നു വാദിക്കുകയും തങ്ങൾക്കും സംവരണം വേണം എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവർ ഇന്ത്യയിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ സംവരണങ്ങൾ ഇനിയും സംഭവിക്കും എന്നതിൽ എനിക്ക് തർക്കമില്ല. ജാതി വേണ്ട എന്നു ഒരേമനസ്സായി വിളിച്ചു പറയുന്ന സമൂഹം, സംവരണം വേണ്ട എന്ന് പറയുമ്പോൾ മുഖം ചുളിക്കുന്നതിലെ വൈരുധ്യവും എനിക്ക് മനസിലാകുന്നുണ്ട്. കാരണം ജാതി ഇല്ലാത്ത ലോകത്തു ജാതിയുടെ പേരിലുള്ള എല്ലാ സംവരണങ്ങളും നാടുനീക്കപെടും. എന്നാലും ലിംഗം, സമ്പത്തു എന്നിവയുടെ അടിസ്ഥാനത്തിലുള്ള സംവരണങ്ങൾ അവശേഷിക്കും. എന്നാൽ സംവരണങ്ങളെ വേണ്ട എന്ന് പറയുന്നത് ഒരു യുട്ടോപ്യന് ആശയം അല്ലെ എന്നു സദസ്സിൽ നിന്നുയർന്ന ചോദ്യത്തോട് ഞാൻ യോജിക്കുന്നു. തുല്യത മാത്രമുള്ള ഒരു മാതൃക സമൂഹമായിരുന്നു ഇന്ത്യയുടേത് എങ്കിൽ തീർച്ചയായും സംവരണങ്ങളെ ഉപേക്ഷികമായിരുന്നു. എന്നാൽ പല വിധ കാരണങ്ങളാൽ ചൂഷണം അനുഭവിക്കുന്ന ജനങ്ങളെ മുഖ്യ ശ്രേണികളിലേക്കു കൈപിടിച്ചുയർത്താൻ സംവരണങ്ങൾ ഒരു എളുപ്പ വഴിയാണ്. താത്കാലികമായ ഒരു മാർഗം. ഭരണഘടനാ ശിൽപികൾ തന്നെ ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷെ സംവരണം കൊണ്ട് മാത്രമായില്ല. കൃത്യമായ വികസന പദ്ധതികളും അവയുടെ നിഷ്പക്ഷമായ നടത്തിപ്പും കൂടെ ആവശ്യമുണ്ട്. ഇവയുടെ അഭാവം കാരണമാണ് 70 വര്ഷം കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയ്ക് തുല്യത എന്നു സ്വപ്നം ഇപ്പോഴുമൊരു ബാലി കേറാ മലയായി തന്നെ നില്കുന്നത്. സംവരണങ്ങൾ ഒരു പുകമറ സൃഷ്ടിക്കുന്നുണ്ടോ? സംവരണങ്ങൾ അനുവദിച്ചു കിട്ടിയത് കൊണ്ടാണോ നമ്മൾ മറ്റു പുനരധിവാസ ഉന്നമന പദ്ധതികളിലെ അഴിമതികളും കാര്യക്ഷേമത ഇല്ലാത്തതും ചോദ്യം ചെയാത്തതു ?

അത് പോലെ തന്നെ നങ്ങേലി കെട്ടുകഥയാണ്, അല്ലെന്നു വിശ്വസിക്കുന്നവർ തെളുവുകൾ കൊണ്ടുവരട്ടെ; ബ്രാഹ്മണ ശിവനായാലും ഈഴവ ശിവനായാലും ശിവൻ ഒരു അന്ധവിശ്വാമാണ് മുതലായ യുക്തിവാദ ചുവയുള്ള പ്രസ്താവനകളും വിപ്ലവകരമായിരുന്നു. പക്ഷെ ഇവയെ അംഗീകരിക്കാനുള്ള വിശാലത ഇന്ന് കേരളം സമൂഹത്തിനു ഉണ്ടെന്നാണ് സദസ്സിന്റെ മറുപടികളിൽ നിന്ന് മനസിലായത്. ശ്രീ നാരായണ ഗുരുവിന്റെ കാലത്തു ഇങ്ങനെയൊരു പ്രസ്താവന വില പോകില്ലായിരുന്നു, പക്ഷെ ഇന്നിത് മനസിലാക്കാനുള്ള അറിവും യുക്തിയും നമുക്കുണ്ടെന്നു തോനുന്നു എന്നാണ് സദസ്സിലുള്ളവർ അഭിപ്രായപ്പെട്ടത്.

യുക്തി വാദം പുതിയൊരു മതമൗലിക വാദമായി മാറുന്നില്ലേ എന്നു ചോദ്യത്തിന്, യുക്തി വാദത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളും സത്യമാണെന്നും യുക്തിക്കു നിരക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അതിനു മതമൗലിക വാദത്തെ പോലെ തഴം താഴാൻ കഴിയില്ല എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കാരണം പല മതമൗലിക വാദികളും പറയുന്നത് യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ്.

എന്നാൽ പട്ടാളം, ബാങ്ക്, ഇൻഷുറൻസ് മേഖലകളിൽ മുസ്ലിമുകൾ കുറവാണെന്നും; ബിസിനസ് മേഖലകളിൽ മുസ്ലിമുകൾ ഭൂരിപക്ഷമാണെന്നുമുള്ള വസ്തുത ജാതി-മത വിവേചനമില്ല, പകരം ആ മതത്തിലുള്ളവർ അത്തരം ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് കാണിക്കുന്നത് എന്നു അദ്ദേഹത്തിന്റെ നിരീക്ഷണം സദസ്സിനെ ചൊടിപ്പിച്ചു. അത്തരം വസ്തുതകൾ കാലാകാലങ്ങളായുള്ള സംഭൃതാനങ്ങളുടെ തുടർച്ചയാണെന്നും അത്തരം താല്പര്യങ്ങൾ ഒരിക്കലും മാറില്ല എന്ന് വിശ്വസിക്കുന്നത് വർഗീയതയാണെന്നും ജാതി വാദമാണെന്നും പൊതുജനങ്ങളുടെ ഇടയിൽ നിന്ന് ശബ്ദങ്ങൾ ഉയർന്നു. എന്നിരുന്നാലും ജനാധിപത്യപരമായ ഒരു കൊടുക്കൽ വാങ്ങൽ സംവാദം തന്നെയായിരുന്നു ഇത്, നിഷേധത്തിൽ അല്പം ലാവണ്യം കുറഞ്ഞു എന്ന് മാത്രം.

%d bloggers like this: