കേരള സാഹിത്യോത്സവത്തിനു കൊടിയേറ്റം

കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പിന് ഇന്നലെ വൈകിട്ട്(ജനുവരി 10 -ആം തിയതി 2019) 5 മണിക്ക് കോഴിക്കോട് ബീച്ചൽ വെച്ച് കൊടിയേറ്റം . ജ്ഞാനപീഠ ജയതാവായ എം.ടി വാസുദേവൻ നായർ, സേതു, ബെന്യാമിൻ, സക്കറിയ മുതലായ എഴുത്തുകാർ ചടങ്ങിൽ സംബന്ധിച്ചു .

പ്രളയം ഒന്നാക്കിയ കേരളത്തെ ശബരിമല വിഷയം ഭിന്നിപ്പിച്ച സാഹചര്യത്തിൽ, ആരെയും ഭയക്കാതെ സ്വതന്ത്രമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവെയ്ക്കാനും കഴിയുന്ന ഒരു വേദി എന്ന നിലയിൽ കെ.ൽ. എഫ്. – ഇന്റെ പ്രാധാന്യം ഏറുന്നു. കൂടാതെ കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ചു ഇത്തവണ ഈ ഫെസ്റ്റിന്റെ പരിപാടികളിൽ ഒരുപാടു പുതുമകൾ കൊണ്ട് വരാനും സംഘാടകർ ശ്രദ്ധിച്ചിട്ടിണ്ട്. വെയിൽസ്‌ രാഷ്ട്രത്തെ എഴുത്തുകാരെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയും, അലക്സാണ്ടർ ബുൽച്ചെരുടെ നേതൃത്വത്തിൽ 12 -ഓളം വെൽഷ് എഴുത്തുകാർ ഈ പരിപാടിയിൽ പങ്കെടുകയും ചെയുന്നുണ്ട്. വെൽഷ് സാഹിത്യ സംവാദങ്ങളെ കൂടാതെ വെൽഷ് നാടകങ്ങളും സിനിമയും കാണാനും നിരീക്ഷിക്കാനുമുള്ള അവസരം ഇത്തവണ വായനക്കാർക്കു ഒരുക്കിയിടുണ്ട്. മലയാളം, വെൽഷ് കൂടാതെ മറാത്തി ഭാഷയും സാഹിത്യവും എഴുത്തുകാരും ഇത്തവണ നമ്മുടെ അതിഥികളും ചർച്ചാവിഷയങ്ങളുമാണ്.

ചർച്ചകൾക്ക് പുറമെ കവാല, കഥകളി, സ്ത്രീ കേന്ദ്രികിതമായ സിനിമകളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. പിന്നോക്ക സമുദായ പ്രേശ്നങ്ങളും, സ്ത്രീകളുടെ പ്രേശ്നങ്ങളും കൂടുതൽ പ്രാധാന്യത്തോടെ ഇത്തവണ ചർച്ച ചെയ്യും എന്നുള്ളതും ഈ ഉത്സാവത്തിന്റെ മേന്മയാണ്.

ഈ സാഹിത്യോത്സാവത്തിന്റെ സംഘാടകൻ കെ. സച്ചിദാനന്ദൻ നിങ്ങൾ, നമ്മൾ വേര്തിരിവില്ലാത്ത സഹൃദയരുടെ കൂട്ടായ്മയാണ് ഈ ഫെസ്റ്റ് എന്ന് അഭ്രിയപെടുകയുണ്ടായി. സംവാദങ്ങളുടെ വിഷയങ്ങളും അവ സംസാരിക്കേണ്ട അതിഥികളെയും എഴുത്തുകാരെയും വായനക്കാർ തന്നെ കണ്ടെത്തുന്നു എന്നതും ഈ ഫെസ്റ്റിന്റെ മറ്റൊരു ആകര്ഷണതയാണ്.ഏഷ്യയിലെ രണ്ടാമത്തെ വല്യ സാഹിത്യോത്സാവമായി മാറി കഴിഞ്ഞ ഈ പരിപാടിയുടെ വിജയത്തിന്റെ പിന്നിലെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടി കാട്ടിയതു ഇതിന്റെ അടിസ്ഥാനപരമായ ജനകീയ സ്വഭാവമാണ്. കോഴിക്കോട് ജനത തങ്ങളുടെ നെഞ്ചിലേറ്റിയാണ് ഈ ഉത്സവത്തെ ആഘോഷിക്കുന്നത്. ഇവ കൂടാതെ ആത്യന്തികമായി ഇത് മലയാളത്തിന്റെയും മലയാളി എഴുത്തുകാരുടെയും ഒരാഘോഷമാണ്. വലിപ്പത്തേക്കാളേറെ വിഷയങ്ങളുടെ ആഴത്തിനു പ്രാധാന്യം നൽകുന്നു. മൂന്ന് തലങ്ങളിലെ എഴുത്തുകാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു- മലയാളി എഴുത്തുകാർ, മലയാളം അല്ലാതെ ഇംഗ്ലീഷ് ഉൾപ്പെടുന്ന മറ്റു ഇന്ത്യൻ ഭാഷകളിൽ എഴുതുന്നവർ, മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ള എഴുത്തുകാർ. വിശിഷ്ട അതിഥിയായിരുന്ന എം. കെ. മുനീറിന്റെ വാക്കുകളിൽ- അന്തര്ദേശീയത ഒന്നും അവകാശ പെടാത്ത ഒരു അന്തർദേശിയ സാഹിത്യോത്സവം!

ചടങ്ങിൽ പങ്കെടുത്ത കോഴിക്കോട് കളക്ടർ ശ്രീറാം സാംബശിവ രാവോ ഐ.എ . സ് , എം.ടി. യും ബഷീറും സ്.കെ. പൊറ്റക്കാടും പിറന്ന മണ്ണാണ് കോഴിക്കോട് എന്ന് സദസിനെ ഓർമപ്പെടുത്തി. കലോട്സവത്തോടൊപ്പം കോഴിക്കോടിനേയും കണ്ടാസ്വദിക്കാനായ് അദ്ദേഹം സദസിനെ ക്ഷണിച്ചു. പ്രത്യേകിച്ച് എസ്. എം. സ്ട്രീറ്റ്, കുറ്റിച്ചിറ മുതലായ സ്ഥലങ്ങൾ .

വേണു രാജാമണി, നോർവേ അംബാസദ്ദോർ, ദൈവത്തിന്റെ സ്വന്തം നാട് ഹർത്താലുകളുടെ നാടായതിലുള്ള വേദന തുറന്നു പറഞ്ഞു. അന്തർദേശിയ പത്രങ്ങൾ പോലും സ്ത്രീയെ ആർത്തവത്തിന്റെ പേരിൽ അമ്പലങ്ങളിൽ പ്രവേശിപ്പിക്കാത്തതിനെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ച് മത സൗഹാർദ്ദവത്തിനു പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിലാകുമ്പോൾ.

അലക്സാണ്ട ബുൾച്ചേർ, വെൽഷ് എഴുത്തുകാരുടെ പ്രതിനിധി, തങ്ങളുടെ രാജ്യത്തെ എഴുത്തുകാർ മറ്റുള്ള രാജ്യങ്ങളുമായുള്ള സംവാദങ്ങളിൽ നിരന്തരം ഏർപ്പെട്ടിട്ടിരിക്കുകയെണെന്നു പറഞ്ഞു, പ്രത്യേകിച്ച് കഴിഞ്ഞ ഒരു വർഷമായി അവരുടെ സംഘം പല നാടുകളിലെ സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നു. ഇത്തരം കലാ സാഹിത്യ ഒത്തുചേരലുകൾ ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഭീകരതയില്ലാത്ത സാഹിത്യത്തിന് വളക്കൂറുള്ളൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കെ.ൽ.ഫ് ഇന് സാധിച്ചു എന്ന് സക്കറിയ നിരീക്ഷിച്ചു. ഓഖിക്കും നിപ്പയ്ക്കും പ്രളയത്തിനും തകർക്കാൻ കഴിയാതിരുന്ന കേരളത്തെ വർഗീയതയ്ക് തോല്പിക്കാനായി വിട്ടു കൊടുക്കരുതെന്നും വിശിഷ്ടാതിഥികൾ അഭ്യർത്ഥിച്ചു.

സമയപോക്കും, വിനോദവും മാറ്റി നിർത്തി രാഷ്ട്രീയം മാത്രം സംസാരിക്കേണ്ട ഒരു വേദിയായി സാഹിത്യം മാറി കഴിഞ്ഞു എന്നാണ് ബെന്യാമിൻ പറഞ്ഞത്. മറ്റുള്ള വേദികൾ ഒന്നും തന്നെ സത്യത്തെ സ്വീകരിക്കുന്നില്ല എന്നത് തന്നെ കാരണം. അല്ലെങ്കിൽ ഭീഷണികളിൽ ഭയന്ന് പോകുന്നു.ഈ സാഹചര്യത്തിൽ ഒരു രണ്ടാം നവോത്ഥാനം ആവശ്യമെങ്കിൽ അതിനു നേതൃത്വം നല്കാൻ കേരള ജനത തന്നെ മുൻപോട്ടു വരണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രളയത്തെ തോൽപിച്ച സമൂഹമല്ലേ, കൂട്ടായ്മയല്ലേ? വർഗീയതയെ തോൽപ്പിക്കാനും നമ്മൾ മുന്നിൽ തന്നെ വേണം.

%d bloggers like this: