ഓർമ്മകളുടെ ചെപ്പിൽ നമ്മൾ സൗകര്യപൂർവം മറക്കുന്ന ചില നിമിഷങ്ങളില്ലേ? ചില കടപ്പാടുകളുടെ? ചില വേദനകളുടെ? ചില കറുത്ത മഞ്ചാടികുരുകൾ, മഷി തീർന്ന പേനകൾ, ഭംഗി പോയ മയില്പീലിത്തുണ്ടുകൾ… വിസ്മൃതിയുടെ ആഴങ്ങളിലെത്ര മറന്നുവെച്ചാലും, എത്ര ദൂരെ കൊണ്ടുപേക്ഷിച്ചാലും പിന്നെയും നമ്മളെ തേടി വീട്ടിലെത്തുന്ന ചില പൂച്ചകുട്ടികളെ പോലെ.