ഇരുട്ട്

http://www.changschoolcreates.ca/2012/04/silhouette/

Photo on www.changschoolcreates.ca

ഇരുട്ടിനെന്തൊരു ഭംഗിയാണ്.
കറുപ്പുടുത്തൊരു പെണ്ണിനെ
പോലെ,അവളുടെ മാർദ്ദവ-
മുള്ള കൈകളിലെ കരിവള-
കളെ പോലെ, അവളുടെ
കൺപീലികളിലെ മഷികറു-
പ്പിനെ പോലെ, അവളുടെ
കണ്ണുകളാകുന്ന കരിവണ്ടു-
കളെ പോലെ, അവളുടെ
പേനമുനയിൽ ഉരഞ്ഞീ
ലോകത്തേക്ക് പിറന്നു
വീഴുന്ന ഓരോ ഉരുളൻ
വാക്കിനെയും പോലെ,
അവ വെട്ടി മിനുക്കി
പാകപ്പെടുത്തുന്ന അവളുടെ
മനസ്സിന്റെയുള്ളറയിലെ
നിഗൂഢതകളെ പോലെ.
ഇരുട്ടിനെന്തൊരു ഭംഗിയാണ്!

%d bloggers like this: